Sunday, December 21, 2014

നന്മയുടെ ക്രിസ്തുമസ് ആഘോഷം


ലോക നന്മയ്ക്കായി കാലിത്തൊഴുത്തില്‍ പിറന്നുവീണ യേശുദേവന്റെ നല്ല ചിന്തകളും പ്രവൃത്തികളും ഓര്‍മിപ്പിച്ച് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു. സ്‌കൂളും പരിസരവും അലങ്കരിച്ചും ക്രിസ്തുമസ് ട്രീ ഒരുക്കിയും മധുരം നല്‍കിയുമാണ് ആഘോഷങ്ങള്‍ നടന്നത്. ബേള കോണ്‍വെന്റിലെ സിസ്റ്റര്‍മാരായ ഫ്‌ളോറിന്‍, ട്രീസ എന്നിവര്‍ ക്രിസ്തുമസ് സന്ദേശവും പാട്ടുകളുമായി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. അപ്പൊഴേക്കും മിഠായിപ്പൊതികളുമായി അപ്പൂപ്പനും എത്തി. നാലാം തരം വിദ്യാര്‍ത്ഥി സവിന്‍ ലാല്‍ ആണ് അപ്പൂപ്പനായി കുട്ടികള്‍ക്കുമുന്നിലെത്തിയത്. പിടിഎ പ്രസിഡന്റ് എസ്.നാരായണ അധ്യക്ഷത വഹിച്ചു. മാനേജന്‍ എം.ശങ്കരന്‍ നമ്പ്യാര്‍, അസിസ്റ്റന്റ് മാനേജര്‍ അശോകന്‍, എംപിടിഎ പ്രസിഡന്റ് ദിവ്യശ്രീ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

























Tuesday, December 9, 2014

ടോയ്‌ലറ്റ്

സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ടോയ്‌ലറ്റ്

Friday, December 5, 2014

ഇനി മൗസ് ക്ലിക്കുകൊണ്ട് കണക്കിലെ കുരുക്കഴിക്കാം


കണക്ക് പിഴയ്ക്കുന്നവരും കണക്കിനെ പഴിക്കുന്നുവരും ഇനി വിഷമിക്കേണ്ടതില്ല. പത്താംതരക്കാര്‍ക്ക് ഒന്നാന്തരം പഠന പ്രവര്‍ത്തനങ്ങളുമായി പുറത്തിറങ്ങിയ ഗണിത പഠന സിഡി ശ്രദ്ധേയമാകുന്നു. കണക്കിലെ കുഴപ്പംപിടിച്ച പ്രശ്‌നങ്ങള്‍ക്ക് ഇനി മൗസ് ക്ലിക്കിന്റെ വേഗത്തില്‍ പരിഹാരം കാണാം. കേരള പ്രൈവറ്റ് സെക്കന്ററി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൗണ്‍സിലും സിനര്‍ജി എഡ്യുക്കേഷണല്‍ സര്‍വീസും സംയുക്തമായാണ് ലളിതമായ പഠനപ്രവര്‍ത്തനങ്ങളുമായി സിഡി പുറത്തിറക്കിയത്.  
ഗണിത വിഷയങ്ങള്‍ മന:പാഠമാക്കിയും എഴുതിയും ശീലിച്ച കീഴ്‌വഴക്കത്തിന് മാറ്റംകുറിച്ചുകൊണ്ടാണ് കളികളിലൂടെയും ചിത്രങ്ങളിലൂടെയും ഗണിതം ലളിതമാക്കി 'ഈസി പ്ലസ് മാത്തമാറ്റിക്‌സ് ' സിഡി നിര്‍മിച്ചത്. സമാന്തര ശ്രേണികള്‍, വൃത്തങ്ങള്‍, രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി, ഘനരൂപങ്ങള്‍, സൂചക സംഖ്യങ്ങള്‍, ജ്യാമിതിയും ബീജഗണിതവും തുടങ്ങി മുഴുവന്‍ പാഠവിഷയങ്ങള്‍ മൗസ് ക്ലിക്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും. സൂചക സംഖ്യകളുടെ നിര്‍ദ്ധാരണത്തിനായി ഉള്‍പ്പെടുത്തിയ കളികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. സംഖ്യാ ഗ്രാഫിന് നടുവില്‍ നിറതോക്കുമായി നില്‍ക്കുന്ന വേട്ടക്കാരുമുന്നില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന പുലി. ഗ്രാഫിലെ സുചക സംഖ്യകള്‍ കൃത്യമായി നോക്കി പുലിയെ വെടിവച്ചുവീഴ്ത്താം. വേട്ടക്കാരന് മൂന്നുതവണ പിഴച്ചാല്‍ പുലി തിരിച്ചുകടിക്കും. സംഖ്യാഗ്രാഫിലെ മീനുകളെ സൂചക സംഖ്യകള്‍ ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്തുന്നതും സിഡിയിലെ രസകരമായ ഗെയിമുകളില്‍ ഒന്നാണ്. മുന്നറിവുകളുടെ പരിശോധന നടത്തുന്നതോടൊപ്പം ഗണിതപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായി ക്രിയാനിര്‍ദേശങ്ങളും സിഡി ഉറപ്പുവരുത്തുന്നു. കേരള സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും വിവരണം നല്‍കുന്നുണ്ട്. ഒരേ സിഡിയില്‍ തന്നെയാണ് ഇരു ബോധന മാധ്യമവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആവശ്യാനുസരണം ഭാഷ തെരഞ്ഞെടുക്കാം. ഓരോ പാഠത്തിന്റെയും ഉപവിഷയങ്ങളും നിരവധി പ്രശ്‌ന നിര്‍ദ്ധാരണ സൂചകങ്ങളും സിഡിയുടെ മേന്മയാണ്. കാഴ്ച ,കേള്‍വി, പ്രവര്‍ത്തനം തുടങ്ങിയ പഠനതന്ത്രങ്ങളിലൂടെയാണ് ഗണിതപഠനം പുരോഗമിക്കുന്നത്. ഇതിന് മുമ്പ് രസതന്ത്രം, ഭൗതീക ശാസ്ത്രം എന്നീ വിഷയങ്ങളിലും ഇത്തരത്തില്‍ സിഡികള്‍ പുറത്തിറക്കിയിരുന്നു. പാഠഭാഗങ്ങള്‍ കുട്ടികളുമായി നേരിട്ട് സംവദിക്കുന്നതിനാല്‍ പഠനവസ്തുതകളെ എക്കാലവും ഓര്‍മിക്കാന്‍ കഴിയുമെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫോണ്‍: 9656630312.




                           


Thursday, December 4, 2014

ഉപജില്ലാ കലോത്സവം; മികവുകാട്ടി പുത്തിഗയിലെ കുട്ടികള്‍


ബെള്ളൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമാപിച്ച കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അറബിക് കലോത്സവത്തില്‍ ഒന്നാംതരം വിദ്യാര്‍ത്ഥിനി ഫാത്തിയ ഷദ പി.എസ് പദനിര്‍മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. മലയാളം വിഭാഗം മോണോ ആക്ടില്‍ മുന്നാംതരം വിദ്യാര്‍ത്ഥിനി കെ.കീര്‍ത്തി രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ശാസ്ത്രീയ സംഗീതത്തില്‍ മൂന്നാംതരം വിദ്യാര്‍ത്ഥിനി കെ.പി കീര്‍ത്തിപ്രഭ, അറബിക് പദ്യം, ക്വിസ് എന്നിവയില്‍ നാലാംതരം വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് റാഹില എന്നിവര്‍ എ ഗ്രേഡും നേടി. മത്സരത്തില്‍ പങ്കെടുത്ത മറ്റുകുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. സമ്മാനാര്‍ഹിതരായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിദ്യാലയത്തില്‍വെച്ച് അനുമോദിച്ചു. പ്രധാനാധ്യാപിക ആര്‍.സിന്ധു സര്‍ട്ടിഫിക്കേറ്റുകളും ട്രോഫിയും സമ്മാനിച്ചു.






Monday, November 17, 2014

രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

എസ്എസ്എയുടെയും കുമ്പള ബിആര്‍സിയുടെയും നേതൃത്വത്തില്‍ നമ്മുടെ വിദ്യാലയത്തിലെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ ക്ലാസ് ഒരുക്കിയത്. സ്‌കൂള്‍ പിടിഎ പ്രസിഡന്റും പുത്തിഗെ ഗ്രാമപഞ്ചായത്തംഗവുമായ എസ്.നാരായണ ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആര്‍.സിന്ധു അധ്യക്ഷത വഹിച്ചു. രാഹുല്‍ ഉദിനൂര്‍ ക്ലാസെടുത്തു. നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്തു.






Saturday, November 15, 2014

ಪುತ್ತಿಗೆ ಶಾಲೆಯ ಮಕ್ಕಳ ದಿನಾ ಚರಣೆ

ಮಕ್ಕಳ ಹಸ್ತ ಪತ್ರಿಕೆ ಬಿಡುಗಡೆ 



ಚಾಚಾಜಿಯ  ಬಗ್ಗೆ ನಾಟಕ 
ಮಕ್ಕಳ ದಿನಾ ಚರಣೆಯ ಅಂ ಗವಾಗಿ ಮಕ್ಕಳು  ತಯಾರಿಸಿದ ಹಸ್ತ ಪತ್ರಿಕೆ 
ಮಕ್ಕಳ  ಹಸ್ತ ಪತ್ರಿಕೆ