Tuesday, July 8, 2014

ഉല്ലാസക്കറക്കം.....

ഒഴിവു സമയങ്ങള്‍ ഉല്ലസിക്കാന്‍ സ്‌കൂളില്‍ ഒരുക്കിയ സ്വിംഗ് വീല്‍. പ്രീപ്രൈമറി, ഒന്ന് ക്ലാസുകളിലെ കുട്ടികളാണ് ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നത്.

മുഴുവന്‍ കുട്ടികള്‍ക്കും കുടവിതരണം ചെയ്തു


പുത്തിഗെ എജെബി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കുട വിതരണം ചെയ്തു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെ ഭാഗമായാണ് കുടകള്‍ സൗജന്യമായി നല്‍കിയത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിശ്വനാഥ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആര്‍.സിന്ധു അധ്യക്ഷത വഹിച്ചു. എ.സ്വസ്തിക്, സി.എച്ച് സുമന, ടി.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, July 7, 2014

പുത്തിഗെയിലെ കുട്ടികള്‍ക്ക് ഇനി ശുഭയാത്ര

ಯೆ. ಜೆ .ಬಿ .ಯೆಸ್ ಪುತ್ತಿಗೆ ಶಾಲೆಯ ಮಕ್ಕಳಿಗೆ ಯಾತ್ರ ತೊಂದರೆಗಳಿಗೆ ಪರಿಹಾರವಾಗಿ ಪುತ್ತಿಗೆ ಶಾಲವಾ  ಹನ ಶುರುವಾಯಿತು .ಮು ನ್ನೂರ ಕ್ಕೂ  ಅಧಿಕ ಮಕ್ಕಳು ಕಲಿಯುವ ಈ ವಿಧ್ಯಾಲಯಕ್ಕೆ ಮೇ ನೇ ಜರ ಮತ್ತು ಅಧ್ಯಾ ಪಕರ ಶ್ರಮದ ಫಲವಾಗಿದೆ ಈ ಹೊಸ  ಬಸ್.  ನೂರ್ತ್ ಮಲಬಾರ್ ಗ್ರಾಮೀಣ ಬ್ಯಾಂಗ್ ಡಿ .ದಮೊದರ್ ಫ್ಲಗೊಫ್ಫ್ ಮಾಡಿದರು.ಪಿ. ಟಿ .ಯೆ ಪ್ರೆಸಿಡೆಂಟ್ ಯ .ಸ್ ನಾರಾಯಣ್ ರವರು ಅಧ್ಯಕ್ಷತೆ ಯನ್ನು ವಹಿಸಿದ್ದರು ಶಾಲಾ ಮ್ಯಾನೇ  ಜರ್  ಯಂ .ಶಂಕರನ್ ನಮ್ಯಾರ್ ,ಪಿ ಟಿ ಯೆ ಎಕ್ಸ್ ಕು ಟಿವ್  ಮೆಂಬರ್ಸ್ ಗಳಾ ದ ಪುಷ್ಪ ರಾಜ್ ಆ ಳ್ವ ,ಸುಲೈಮಾನ್ ,ಅಬ್ದುಲ್ ರಹ್ಮಾನ್ ,ರಮ್ಲ ,ಡಿವ್ಯಶ್ರೀ ,ಅಬ್ದುಲ್ಲ ಮುಂತಾ ದವರು ನೇತ್ರ್ ತ್ವ ವಹಿಸಿದ್ದರು .ಶಾ ಲಾ ಮುಖ್ಯೋ ಪಾ ಧ್ಯಾ ಯಿ ನಿ ಆರ್  .ಸಿ ೦ಧು ರವರು ಸ್ವಾಗತ ಹೇ ಳಿ ದರು .ಸಿಹಿ ತಿಂಡಿ ವಿತರಿಸಿ  ಊ ರವರೂ ವಿಧ್ಯಾ ರ್ಥಿ ಗಳೂ ಈ ಸಂರಂಭದಲ್ಲಿ  ಭಾಗಿಯಾ 

 പുത്തിഗെ എജെബി സ്‌കൂളില്‍ പുതിയ ബസിന്റെ കന്നിയാത്ര നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്ക് സോണല്‍ മാനേജര്‍ ഡി.ദാമോദര്‍ ഫഌഗ് ഓഫ് ചെയ്യുന്നു  

പുത്തിഗെ എജെബി സ്‌കൂളിലെ കുട്ടികളുടെ യാത്രാദുരിതത്തിന് പരിഹാരമായി പുതിയ ബസ് ഓടിത്തുടങ്ങി. മുന്നൂറിലേറെ കുട്ടികള്‍ പഠനം നടത്തുന്ന ഈ പൊതുവിദ്യാലയത്തിന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ശ്രമഫലമായാണ് പുതിയ ബസ് ഒരുക്കിയത്. പൊതുവിദ്യാലയങ്ങില്‍ കുട്ടികള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍നിന്നും വ്യത്യസ്തമായി എണ്‍പതോളം കുട്ടികളാണ് ഇത്തവണ പുത്തിഗെ സ്‌കൂളില്‍ പ്രവേശനം നേടിയത്. പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും വിദൂരഭാഗങ്ങളില്‍ നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ എത്തിച്ചേരുന്നുണ്ട്. ഇവരുടെ യാത്ര ശുഭകരമാക്കുന്നതിനാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. ബസിന്റെ കന്നിയാത്ര നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്ക് സോണല്‍ മാനേജര്‍ ഡി.ദാമോദര്‍ ഫഌഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.നാരായണ അധ്യക്ഷത വഹിച്ചു, സ്‌കൂള്‍ മാനേജര്‍ എം.ശങ്കരന്‍ നമ്പ്യാര്‍,പിടിഎ എക്‌സിക്യുട്ടീവ് അംഗങ്ങളായ പുഷ്പരാജ ആള്‍വ, സുലൈമാന്‍, അബ്ദുള്‍ റഹ്മാന്‍, റംല, ദിവ്യശ്രീ, അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രധാനാധ്യാപിക ആ.സിന്ധു സ്വാഗതം പറഞ്ഞു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു നാട്ടുകാരും വിദ്യാര്‍ത്ഥികളും ഉത്സവാന്തരീക്ഷത്തിലാണ് ബസിന്റെ കന്നിയാത്ര നടത്തിയത്.

Saturday, July 5, 2014

എല്‍എസ്എസ് വിജയത്തിളക്കം

ഇക്കഴിഞ്ഞ എല്‍എസ്എസ് പരീക്ഷയില്‍ നമ്മുടെ വിദ്യാലയത്തിന് മികച്ച വിജയം. ആറുകുട്ടികളാണ് പരീക്ഷ ജയിച്ച് സ്‌കൂളിന്റെ അഭിമാനമായത്.

 അക്ഷിത

ആയിഷത്ത് മാസിയ

ചൈതന്യ

ദീക്ഷ

ദീപ്‌ന

 സൗജന്യ

പച്ചക്കറി സമൃദ്ധി ನಮ್ಮ ತರಕಾರಿ ತೋ ಟ


സ്‌കൂളിന് സമീപത്തെ പരിമിതമായ സൗകര്യം ഉപയോഗപ്പെടുത്തിയാണ് പച്ചക്കറി കൃഷി ഒരുക്കിയത്. ഉച്ചഭക്ഷണത്തിന് ഒരുപരിധി വരെ ഉപയോഗപ്പെടുത്തിയത് കൃഷിയിലൂടെ ലഭിച്ച പച്ചക്കറികള്‍ തന്നെയാണ്. സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും കൃഷിപരിപാലനത്ത് കുട്ടികള്‍ക്കൊപ്പം കൂടി.