Friday, August 15, 2014

സ്വാതന്ത്ര്യദിനാഘോഷം

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എസ്.നാരായണ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുകളുമേന്തി സമാധാന സന്ദേശറാലി നടത്തി. പോലകാലങ്ങളിലെ പ്രസക്തമായ മുദ്രാവാക്യങ്ങളാണ് പ്ലക്കാര്‍ഡുകളില്‍ നിറഞ്ഞുനിന്നത്. മധുരപലഹാര വിതരണം, സംഘഗാനം, ക്വിസ് മത്സരങ്ങളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. മുഴുവന്‍ ക്ലാസിലും സ്വാതന്ത്ര്യദിന പതിപ്പും നിര്‍മിച്ചു.

ಪುತ್ತಿ ಗೆ  ಶಾ ಲೆ ಯ  ಸ್ವಾತಂತ್ರ್ಯ  ದಿನಾಚರಣೆ 




Thursday, August 7, 2014

മെഴുകുതിരി വെട്ടത്തിനുമുന്നില്‍ പ്രാര്‍ത്ഥനയോടെ... ഗാസയ്ക്കുവേണ്ടി കുരുന്നുകള്‍


പത്രത്താളുകള്‍ക്കപ്പുറം വിദ്യാലയത്തിലെ ബിഗ് സ്‌ക്രീനില്‍ ഗാസ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മിന്നിമറഞ്ഞപ്പോള്‍ കുഞ്ഞുമനസ്സുകള്‍ അറിയാതെ പിടഞ്ഞുപോയി. യുദ്ധഭീകരതയുടെ നടുക്കുന്ന ഓര്‍മ്മകളുമായി വീണ്ടും ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍ എത്തിയപ്പോള്‍ ഗാസയിലെ ദുരന്ത ചിത്രങ്ങളായിരുന്നു പുത്തിഗയിലെ കുട്ടികളുടെ മനസില്‍. പിന്നെ കത്തിച്ചുവച്ച മെഴുകുതിരി വെട്ടത്തിനുമുന്നില്‍ സഹോദരങ്ങള്‍ക്കുവേണ്ടി മൗന പ്രാര്‍ത്ഥനയുമായി അവര്‍ ഒത്തുകൂടി. അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയും മക്കള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ക്കുവേണ്ടിയും സഹോദരങ്ങള്‍ക്കുവേണ്ടിയും അവര്‍ ഉള്ളുരികി പ്രാര്‍ത്ഥിച്ചു. ഗാസയുടെ നൊമ്പരം ഏറ്റുവാങ്ങി യുദ്ധ വിരുദ്ധ സന്ദേശവുമായി പ്ലക്കാര്‍ഡുകളുമേന്തി വായമൂടിക്കെട്ടി പിന്നെ കുരുന്നുകളുടെ പ്രതിധേഷ പ്രകടനം. പുത്തിഗെ എജെബി സ്‌കൂളിലാണ് ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ഗാസയിലെ പീഢിത ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാര്‍ത്ഥനയും പ്രകടനവും സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് എസ്.നാരായണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആര്‍.സിന്ധു കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. അധ്യാപകരായ എ.വി ബാബുരാജ്, സുമന, ഉണ്ണികൃഷ്ണന്‍, ലതിക, പ്രിയ, പ്രീത, അശ്വിനി, ആയിഷ, രാഹുല്‍ ഉദിനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


  ಹಿರೋಷಿಮಾ ದಿನಾಚರಣೆ 



പത്രത്താളിലൂടെ..........(ദീപിക)


Friday, August 1, 2014

സാക്ഷരം കൈപ്പുസ്തകം പ്രകാശനം


പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനപുരോഗതിക്കായി വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സാക്ഷരം പദ്ധതിയുടെ കൈപ്പുസ്തകം പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.നാരായണ പ്രകാശന കര്‍മം നിര്‍വഹിച്ചു.