Thursday, March 19, 2015

പഞ്ചായത്ത് തല മെട്രിക് മേള; മികവ് പുലര്‍ത്തി നമ്മുടെ കുട്ടികള്‍

പുത്തിഗെ ഗ്രാമപഞ്ചായത്ത് തല മെട്രിക് മേളയില്‍ നമ്മുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മികവ് പുലര്‍ത്തി. ഗവണ്‍മെന്റ് സീനിയര്‍ ബേസിക് സ്‌കൂള്‍ ശൂരംബയലില്‍ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ച ഉല്‍പന്നങ്ങള്‍ അധ്യാപകരുടെയും കുട്ടികളുടെയും ശ്രദ്ധപിടിച്ചുപറ്റി. നാലാംതരം വിദ്യാര്‍ത്ഥികളായ സവിന്‍ കുമാര്‍, സഹദ്, ബബിത, റാഹില, രുഗ്മിണി എന്നിവര്‍ പഞ്ചായത്ത് തല മെട്രിക് മേളയില്‍ പങ്കെടുത്തു.








Friday, March 13, 2015

സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

പുത്തിഗെ എജെബി സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും പോച്ചപ്പന്‍ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിട്ടെ കെ.എസ് ഹെഡ്‌ഗെ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പുത്തിഗെ എജെബി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ന്യൂറോളജി, ഇന്‍ടി , ക്യാന്‍സര്‍, ഓര്‍ത്തോപിഡിക്ക്, ഡയറ്റീഷ്യന്‍, കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഐവിഎഫ്, ന്യൂറോ സര്‍ജറി, ശ്വാസകോശം എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. നൂറ്റി അമ്പതോളം പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കീര്‍ത്തി, ആനന്ദ്, രശ്മി, ദീക്ഷ എന്നിവര്‍ നിലവിളക്ക് കൊളുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആര്‍.സിന്ധു, പിടിഎ പ്രസിഡന്റ് എസ്.നാരായണ, സ്‌കൂള്‍ മാനേജന്‍ എം.ശങ്കരന്‍ നമ്പ്യാര്‍, അസി.മാനേജര്‍ സി.എം അശോക് കുമാര്‍, പോച്ചപ്പന്‍ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി ഉമേഷ് പോച്ചപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 
 
 
 

Monday, March 9, 2015

കാഴ്ചവിരുന്നൊരുക്കി സ്‌കൂള്‍ വാര്‍ഷികാഘോഷം

 
ചടുലതാള മേള ഭാവങ്ങള്‍ സമന്വയിപ്പിച്ച് പുത്തിഗെ സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന് സമാപനം. ജില്ലയില്‍ ഈ അധ്യയന വര്‍ഷത്തില്‍ തൊണ്ണൂറിലേറെ കുട്ടികള്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടി ശ്രദ്ധേയമായ സ്‌കൂളിലെ വാര്‍ഷികാഘോഷവും മികവാര്‍ന്നതായി. കുട്ടികളുടെ മെഗാ ഒപ്പന ഉള്‍പ്പെടെ മുപ്പത്തിയഞ്ചോളം നൃത്തങ്ങള്‍ വേദിയില്‍ കാണികളുടെ കയ്യടി നേടി. സ്‌കൂള്‍ അധ്യാപകരുടെ പരിശീലനത്തിലാണ് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. പിടിഎ പ്രസിഡന്റ് എസ്.നാരായണ പതാക ഉയര്‍ത്തി. കുമ്പള ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ കെ.കൈലാസ മൂര്‍ത്തി വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.നാരായണ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അറുപത്തിനാല് വര്‍ഷത്തിലേറെയായി വിദ്യാഭ്യാസ മേഖലയില്‍ സുസ്തര്‍ഹ്യമായ സേവനമനുഷ്ഠിക്കുന്ന മുന്‍ എഇഒയും സ്‌കൂള്‍ മാനേജറുമായ എം.ശങ്കരന്‍ നമ്പ്യാരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത, വിശ്വനാഥ,പാലാക്ഷ റൈ, എസ്‌കെഎസ് ക്ലബ് പ്രസിഡന്റ് ഗിരീഷ് ഭട്ട്, വേണുഗോപാല റൈ പടുപുത്തിഗെ, എംപിടിഎ പ്രസിഡന്റ് ദിവ്യശ്രീ, എം.ശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാരംഗം, കായികമേള, കലാമേള തുടങ്ങിയവയില്‍ വിജയികളായ കുട്ടികള്‍ക്ക് കുഞ്ഞഹമ്മദ് ഹാജി കയ്യാംകൂടല്‍ ഉപഹാരം നല്‍കി. എ.അശ്വനി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക ആര്‍.സിന്ധു സ്വാഗതവും സ്‌കൂള്‍ അസി.മാനേജര്‍ സി.എം അശോക് കുമാര്‍ നന്ദിയും പറഞ്ഞു.