Friday, February 20, 2015

ഗണിതം രസകരമാക്കന്‍ മെട്രിക് മേള


കണക്കിലെ ഊരാക്കുരുക്കുകള്‍ അഴിക്കാന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മെട്രിക് മേള ശ്രദ്ധേയമായി. സമയം, ഭാരം, ഉള്ളളവ്, നീളം തുടങ്ങിയവയില്‍ പ്രാവീണ്യം നേടുകയാണ് മെട്രിക് മേളയിലൂടെ ലക്ഷ്യമിട്ടത്. പഞ്ചായത്ത് തല മെട്രിക് മേളയിലേക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ മെട്രിക് മേള പ്രയോജനപ്പെടുത്തി. ക്ലോക്ക്, മീറ്റര്‍ സ്‌കെയില്‍, അളവുപാത്രങ്ങള്‍, തൂക്കക്കട്ടി, ബാഡ്ജ്, ബര്‍ത്ത്‌ഡേ കലണ്ടര്‍ എന്നിവയില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.


 
 
 
 
 

Thursday, February 19, 2015

സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 12ന്

പുത്തിഗെ എജെബി സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും പോച്ചപ്പന്‍ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിട്ടെ കെ.എസ് ഹെഡ്‌ഗെ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12ന് രാവിലെ ഒമ്പതുമുതല്‍ പുത്തിഗെ എജെബി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍ ന്യൂറോളജി, ഇന്‍ടി , ക്യാന്‍സര്‍, ഓര്‍ത്തോപിഡിക്ക്, ഡയറ്റീഷ്യന്‍, കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഐവിഎഫ്, ന്യൂറോ സര്‍ജറി, ശ്വാസകോശം എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447283039, 9447705053, 9496829985, 9446391810
04998 246200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.